മാവേലിക്കര : മാവേലിക്കര നഗരസഭയിൽ ഭരണം ആർക്ക് ലഭിക്കുമെന്നതിൽ ആശങ്ക. മൂന്നു മുന്നണികളും വിജയിച്ച സീറ്റുകൾ ഇവിടെ തുല്യമാണ്. വോട്ടെണ്ണൽ പൂർത്തിയായതോടെ മാവേലിക്കര നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നീ മൂന്ന് മുന്നണികളും 9 സീറ്റുകളിൽ വീതമാണ് വിജയം നേടിയത്. ഇതോടെ ഇവിടെ ഭരണം ത്രിശങ്കുവിൽ നിൽക്കുകയാണ്.
കൂടുതൽ ആവേശം നൽകുന്ന കാര്യം ഇവിടെ ഒരു സ്വതന്ത്രൻ കൂടി വിജയിച്ചുവെന്നതാണ്. അതായത് ഇനി മാവേലിക്കര നഗരസഭ ആര് ഭരിക്കുമെന്നത് ഈ സ്വതന്ത്രന്റെ കൈകളിലാണ്. പതിമൂന്നാം വാർഡിൽ നിന്നുമാണ് എൽഡിഎഫ് വിമതനായ ശ്രീകുമാർ വിജയിച്ചിരിക്കുന്നത്. ഇതോടെ മാവേലിക്കരയിൽ ആര് ഭരണത്തിൽ വരുമെന്ന കാര്യത്തിൽ അനിശ്‌ചിത്വം തുടരുകയാണ്.
Read also : കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും






































