തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌ത് ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ തൃശൂരിൽ യുഡിഎഫ് വിമതന്റെ നിലപാട് നിർണായകമാകും. എന്നാൽ, തീരുമാനം പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് വിമതൻ എംകെ വർഗീസ് അറിയിച്ചു.
കോർപറേഷനുകൾ ഉൾപ്പടെ തദ്ദേശ ഭരണം എൽഡിഎഫ് നേടുകയാണ്. തിരുവനന്തപുരത്തെ 100 കോർപറേഷനുകളിൽ 48ഉം എൽഡിഎഫ് നേടി. 9 ഇടങ്ങളിൽ യുഡിഎഫ് മുന്നേറിയപ്പോൾ 30 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.
Also Read: ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ മിന്നും വിജയം
കൊല്ലം കോർപറേഷനിൽ 55 എണ്ണത്തിൽ 31ഉം എൽഡിഎഫ് കയ്യടക്കി. 8 ഇടങ്ങളിൽ യുഡിഎഫും 6 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. കൊച്ചിയിലെ 74 കോർപറേഷനുകളിൽ 33 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറിയപ്പോൾ 30 ഇടങ്ങളിൽ യുഡിഎഫ് നേട്ടമുണ്ടാക്കി. ഇവിടെ 5 കോർപറേഷനുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
കോഴിക്കോട് 75 കോർപറേഷനുകളിൽ 47 ഇടങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്-15, ബിജെപി- 6 എന്നിങ്ങനെയാണ് കണക്ക്.







































