കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് അടുത്ത ആഴ്‌ച വീണ്ടും ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നിര്‍ദ്ദേശം. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ചും ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുമായും ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടു. ഇന്നലെ പതിമൂന്നേകാല്‍ മണിക്കൂറാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്‌തത്.
ഒന്‍പത് രേഖകളാണ് സിഎം രവീന്ദ്രനോട് ഇന്നലെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാല് രേഖകള്‍ മാത്രമാണ് രവീന്ദ്രന്‍ ഹാജരാക്കിയത്. പാസ്‌പോര്‍ട്ട്, സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍, ബാങ്കിലെ ബാലന്‍സ് ഷീറ്റ്, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് വിവരങ്ങള്‍ എന്നിവയാണ് ഹാജരാക്കിയത്.
നാലാം തവണത്തെ ഇഡി നോട്ടിസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
Read also: കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്






































