കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്

By Syndicated , Malabar News
Malabar News_ K surendran
K Surendran
Ajwa Travels

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പികെ കൃഷ്‌ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളും മൂലമാണ് എന്നാണു കത്തിലെ ആരോപണം.

തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം സുരേന്ദ്രനാണെന്നും കോര്‍ കമ്മിറ്റിയോ തിരഞ്ഞെടുപ്പു കമ്മിറ്റിയോ ചേരാതെ, പ്രകടനപത്രിക തയാറാക്കാതെയാണു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കത്തില്‍ പറയുന്നു.

സംസ്‌ഥാന നേതൃത്വം കേന്ദ്രത്തിനു ഉറപ്പ്  നല്‍കിയ 8000 സീറ്റിന്റെ അടുത്തു പോലും എത്താന്‍ കഴിഞ്ഞില്ല. വോട്ടാക്കി മാറ്റാമായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയില്ല.

അധ്യക്ഷന്‍ സ്വര്‍ണക്കള്ളക്കടത്തിനെയും ഇടതുപക്ഷ നേതാക്കളെയും വിമര്‍ശിച്ചു മുന്നോട്ടു പോയപ്പോള്‍ കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയ എല്‍ഡിഎഫ് നേട്ടം കൊയ്‌തുവെന്നു കത്തിലുണ്ട്. സുരേന്ദ്രനെ മാറ്റി എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന ഒരാളെ അധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് കത്തിലെ ആവശ്യം.

Read also: സിഎം രവീന്ദ്രനെ വിട്ടയച്ചു; 13  മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE