ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; കോടികൾ വാഗ്‌ദാനം, മൂന്നുപേർ പിടിയിൽ

സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. ഇതിനായി 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്.

By Senior Reporter, Malabar News
Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ മൂന്നുപേർ ചെന്നൈ പോലീസിന്റെ പിടിയിൽ. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.

പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ സി. തിരുനാവക്കരസ്, ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്‌തർ എന്നിവരാണ് പിടിയിലായത്. ഒരു ടിവികെ എംഎൽഎ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. കേസെടുത്തതിന് പിന്നാലെ ചെന്നൈ പോലീസ് അറസ്‌റ്റ് വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ പുറത്തുവിടുകയായിരുന്നു.

പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒരു കൺസൾട്ടൻസി സ്‌ഥാപനത്തിലെ ജീവനക്കാരനെയാണ് ആദ്യം അറസ്‌റ്റ് ചെയ്യുന്നത്. അന്വേഷണത്തിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്‌ഥർ പറയുന്നു. പിന്നീട് രണ്ടുപേരെ കൂടി അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ഒരാളുടെ അറസ്‌റ്റ് ചെന്നൈയിലും മറ്റു രണ്ടുപേരുടെ അറസ്‌റ്റ് കരൂരിലുമാണ് നടന്നത്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ ചെന്നൈ പോലീസിൽ പരാതി നൽകിയതോടെയാണ് വിഷയം പുറത്തുവന്നത്.

ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്‌ഥാപനത്തിലെ ഒരാൾ തമിഴ്‌നാട് നിയമസഭാ സ്‌പീക്കർ ജെസിഡി പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാൻ 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം ആരോപിച്ചു. ഈ വാഗ്‌ദാനം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും എംഎൽഎ കൂട്ടിച്ചേർത്തു.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE