അറബിക് സര്‍വകലാശാല സ്‌ഥാപിക്കാൻ അധികൃതര്‍ തയ്യാറാകണം; ‘ഫിയസ്‌ത അറബിയ്യ’ സമാപന സമ്മേളനം

By Desk Reporter, Malabar News
Fiesta Arabia _ Madin Academy
‘ഫിയസ്‌ത അറബിയ്യ’ സമാപന സമ്മേളനം ഡോ. മുളഫര്‍ ആലം ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: അറബി ഭാഷ കേരളത്തിന്റെ സമ്പദ്ഘടനക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാൻ കഴിയാത്തതാണെന്നും ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ച 6 ഭാഷകളില്‍ വളരെ പ്രധാനപെട്ടതാണ് അറബി ഭാഷയെന്നും ‘ഫിയസ്‌ത അറബിയ്യ’ പ്രമേയത്തില്‍ പറഞ്ഞു. കേരളത്തില്‍ അറബിക് സര്‍വകലാശാല സ്‌ഥാപിക്കുന്നതിന് അധികൃതര്‍ നടപടി കൈകൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഐക്യരാഷ്‌ട്ര സഭയുടെ അന്താരാഷ്‌ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ചതുര്‍ദിന ‘ഫിയസ്‌ത അറബിയ്യ’ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിന്റേതാണ് പ്രമേയം. 4 ദിവസം നീണ്ട് നിന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 15 സെഷനുകളിലായി 34 പഠനങ്ങളാണ് നടന്നത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ച സമ്മേളനം ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍ ഡോ. മുളഫര്‍ ആലമാണ് ഉൽഘാടനം ചെയ്‌തത്‌.

ഡോ. സൈഫ് റാഷിദ് അല്‍ ജാബിദി ദുബൈ (പ്രസിഡണ്ട്, യൂണിയന്‍ ഓഫ് അറബ് അക്കാദമിക്‌സ് & സ്‌കോളേഴ്‌സ്), ഡോ. ശൈഖ് സലീം അലവാന്‍ അല്‍ ഹുസൈനി ഓസ്‌ത്രേലിയ (ഡയറക്‌ടർ, ഇസ്‌ലാമിക് ഹൈ കൗണ്‍സില്‍), ഡോ. ഹൈതം വസീര്‍ ജോര്‍ദ്ദാന്‍, ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ ഹാരിസി ഒമാന്‍, ശൈഖ് അബ്‌ദുള്ള അലി ഖമീസ് യമന്‍, ഡോ. ഉമര്‍ ബര്‍മാന്‍ അല്‍ജീരിയ, ഡോ. മുഹമ്മദ് മക്കാവി ഈജിപ്‌ത്‌, ശൈഖ് അബ്‌ദുല്‍ അലീം ബദ്ദാഇ ഒമാന്‍, ശൈഖ് അലി ഹാനി ജോര്‍ദ്ദാന്‍, ഡോ. ശൈഖ് അബ്‌ദുസ്സമദ് മൊറോക്കോ, ഡോ. അബ്‌ദുല്ലത്തീഫ് ഫൈസി, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, നൗഫല്‍ കോഡൂര്‍, ഡോ. ശുക്കൂര്‍ അസ്ഹരി, ഡോ. അബ്‌ദുറഹീം സഖാഫി പെരിങ്ങോട്ടുപുലം, മഅ്ദിന്‍ അറബിക് വില്ലേജ് ഡയറക്‌ടർ കെടി അബ്‌ദുസ്സമദ് സഖാഫി, ഡോ. സുബൈര്‍ അംജദി എന്നിവര്‍ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു.

Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE