തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,995 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,858 പരിശോധന ആണ്. ഇതിൽ രോഗബാധ 5711 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4471ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 30 പേർക്കാണ്.
സമ്പര്‍ക്ക രോഗികള്‍ 5058 ഇന്നുണ്ട്. ഉറവിടം അറിയാത്ത 501 രോഗബാധിതരും, 61,604 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 41 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 88.57 ശതമാനമാണ്.
ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.60 ആണ്. ഇന്നത്തെ 5711 രോഗബാധിതരില്‍ 111 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്ന് 37 വയസുള്ള ഒരു യുവസമൂഹ പ്രതിനിധി കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചാലിയം സദേശി നൗഷാദ് ആണത്.
സമ്പര്‍ക്കത്തിലൂടെ 5058 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 89, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് 621, മലപ്പുറം 623, വയനാട് ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 125 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 389 പേര്‍ക്കും, എറണാകുളം 437, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 239 പേര്‍ക്കും, ഇടുക്കി 216, കോട്ടയം 853, കൊല്ലം ജില്ലയില്‍ നിന്നുള്ള 478 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 297, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 94
കണ്ണൂർ: 292
വയനാട്: 206
കോഴിക്കോട്: 650
മലപ്പുറം: 662
പാലക്കാട്: 247
തൃശ്ശൂർ: 408
എറണാകുളം: 591
ആലപ്പുഴ: 254
കോട്ടയം: 905
ഇടുക്കി: 225
പത്തനംതിട്ട: 360
കൊല്ലം: 484
തിരുവനന്തപുരം: 333
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4471, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 315, കൊല്ലം 298, പത്തനംതിട്ട 182, ആലപ്പുഴ 433, കോട്ടയം 415, ഇടുക്കി 97, എറണാകുളം 499, തൃശൂര്‍ 279, പാലക്കാട് 267, മലപ്പുറം 641, കോഴിക്കോട് 684, വയനാട് 164, കണ്ണൂര്‍ 160, കാസര്‍ഗോഡ് 37. ഇനി ചികിൽസയിലുള്ളത് 61,604. ഇതുവരെ ആകെ 6,41,285 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
National: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2816 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 30 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന്‍ (79), പുനലാല്‍ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64), ആലപ്പുഴ മാളികമുക്ക് സ്വദേശി റെയ്‌നോള്‍ഡ് (61), പൂച്ചക്കല്‍ സ്വദേശിനി സുബൈദ (68), നൂറനാട് സ്വദേശിനി കുഞ്ഞിക്കുട്ടി (93), കോട്ടയം ഉഴവൂര്‍ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84), എറണാകുളം ചെന്നൂര്‍ സ്വദേശി ടി.ഡി. ആന്റണി (75), കുന്നത്തുനാട് സ്വദേശിനി റൂബിയ (68), എളകുന്നപുഴ സ്വദേശി നദീസന്‍ (76), തൃശൂര്‍ വെളുതൂര്‍ സ്വദേശി ടി.പി. ഔസേപ്പ് (81), പുന്നയൂര്‍കുളം സ്വദേശി വാസു (53), കാട്ടൂര്‍ സ്വദേശിനി ഭവാനി (86), തളിക്കുളം സ്വദേശിനി മൈമൂന (67), പാലക്കാട് തച്ചംപാറ സ്വദേശി മുഹമ്മദ് (72), പട്ടാമ്പി സ്വദേശി രാജ മോഹന്‍ (67), എലവംപാടം സ്വദേശി ബാബു (42), ശ്രീകൃഷ്‌ണപുരം സ്വദേശി മുഹമ്മദ് ഹാജി (82), മലപ്പുറം നെല്ലികുന്ന് സ്വദേശിനി അയിഷ (73), വഴിക്കടവ് സ്വദേശിനി ഹാജിറ (58), അരീക്കോട് സ്വദേശി മമ്മദ് (87), കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശിനി അയിഷാബി (75), വടകര സ്വദേശിനി കുഞ്ഞൈഷ (76), ചെറുവാറ്റ സ്വദേശി കുഞ്ഞുമൊയ്‌തീൻ കുട്ടി (68), പെരുമണ്ണ സ്വദേശിനി കുട്ടിയാത്ത (69), അടകര സ്വദേശി മായിന്‍കുട്ടി (72), ചാലിയം സ്വദേശി നൗഷാദ് (37), വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൊയ്ദു (80) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.
Kerala News: പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നു; ശോഭയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ നടപടി
41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 6 വീതം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 02 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 458 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 02 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കൊക്കയാര്‍ (11).
1393 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,87,099 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,73,398 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,701 പേര്‍ ആശുപത്രികളിലുമാണ്.
Hot News: ഹത്രസ് കൂട്ടബലാൽസംഗം; തെളിവുകൾ നഷ്‌ടപ്പെട്ടത് വൈദ്യപരിശോധന വൈകിയത് കാരണം




































