ന്യൂഡെല്‍ഹി : യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്. നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം ഈ മാസം 31 ആം തീയതി വരെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുകെ വഴിയുള്ള ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും ഈ കാലയളവില്‍ നിയന്ത്രണം ഉണ്ടാകും.
ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും സൗദിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് സൗദിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ കടല്‍മാര്‍ഗവും, കരമാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നും സൗദി വ്യക്തമാക്കി.
Read also : സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭം; രജനികാന്തിന് ഹാജരാകാൻ നോട്ടീസ്







































