ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

By Desk Reporter, Malabar News
india-saudi-flights
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് നിയന്ത്രണങ്ങളോടെ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

ജനുവരി 23 വരെ ആഴ്‌ചയിൽ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുണ്ടാകുകയെന്നും കേന്ദ്ര വ്യോമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ ഉടന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ അവസാന വാരത്തോടെയാണ് ഇന്ത്യ-ബ്രിട്ടൺ വിമാന സര്‍വീസ് താൽകാലികമായി നിർത്തിവച്ചത്.

Also Read:  ജമ്മു കശ്‌മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് പാകിസ്‌ഥാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE