ജമ്മു കശ്‌മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് പാകിസ്‌ഥാന്‍

By Staff Reporter, Malabar News
Pakistan violates ceasefire
Representational Image
Ajwa Travels

രജൗരി: പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തിലും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്‌ഥാന്‍. ജമ്മു കശ്‌മീരിലെ രജൗരിയില്‍ ആണ് പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പാക് സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയും ചെയ്‌തതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പാകിസ്‌ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ നിയമം ലംഘിച്ച് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ആക്രമണത്തില്‍ തിരിച്ചടിച്ചതായി ആണ് വിവരം. കഴിഞ്ഞ ദിവസവും പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. നൗഷെറ മേഖലയിലെ നിയന്ത്രണ രേഖയിലാണ് വ്യാഴാഴ്‌ച പാകിസ്‌ഥാന്‍ ആക്രമണം നടത്തിയത്.

Read Also: ഉൽസവങ്ങളും കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കും; തിയേറ്ററുകളും തുറക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE