ബലി പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ

By Staff Reporter, Malabar News
indo-pak
Image Courtesy: ANI
Ajwa Travels

ന്യൂഡെൽഹി: ബലി പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്‌ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോട് അനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്‌പരം മധുരം കൈമാറിയത്.

ഈദ് ഉൽ-അദ്ഹയോട് അനുബന്ധിച്ച്, ജോയിന്റ് ചെക്ക് പോസ്‌റ്റിൽ (ജെസിപി) അട്ടാരി അതിർത്തിയിൽ പാകിസ്‌ഥാൻ റേഞ്ചേഴ്‌സിന് ബിഎസ്എഫ് മധുരം വിളമ്പി. രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള പരമ്പരാഗത രീതിയാണിത്. ‌നമ്മുടെ പാരമ്പര്യത്തെയും സൽസ്വഭാവത്തെയും സമാധാനത്തെയും പ്രതീകപ്പെടുത്തുന്ന പ്രവൃത്തിയാണിത്; ബിഎസ്എഫ് കമാൻഡന്റ് ജസ്ബീർ സിംഗ് പറഞ്ഞു.

Read Also: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE