തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രത്യേകനിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭ വിളിക്കുന്നതിനോ സഭ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാ അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിലെ നിലപാട് തള്ളിയ തീരുമാനത്തില്‍ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. സംസ്‌ഥാനത്ത് നിലവില്‍ അടിയന്തിരമായി നിയമസഭാ സമ്മേളനം ചേരേണ്ടതിന്റെ ആവശ്യമില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഗവര്‍ണര്‍.
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക പ്രമേയം പാസാക്കുന്നതിന് വേണ്ടിയാണ് സംസ്‌ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചത്. കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കേരളത്തിലെ കര്‍ഷകരെയും ബാധിക്കുമെന്ന സര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ട് ഗവര്‍ണര്‍ അടിയന്തിര സഭ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഈ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഭരണപക്ഷത്തിനൊപ്പം തന്നെ പ്രതിപക്ഷവും ഗവര്‍ണറുടെ നിലപാട് ഭരണഘടനാ ലംഘനമാണെന്ന് വ്യക്‌തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.
Read also : അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ സീറ്റ്; കോൺഗ്രസിന് നഷ്‌ടം; ബിജെപിക്ക് നേട്ടം