രാജ്‌ഭവൻ മാർച്ച് നടക്കുന്ന ദിവസം ഗവർണർ ഇടുക്കിയിൽ; ഹർത്താൽ പ്രഖ്യാപിച്ചു എൽഡിഎഫ്

By Trainee Reporter, Malabar News
hartal
Representational image
Ajwa Travels

തൊടുപുഴ: ജനുവരി ഒമ്പതിന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ എൽഡിഎഫ്. നിയമസഭാ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്ക് നൽകിയ 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരേയാണ് ഹർത്താൽ.

ഒമ്പതിന് തീരുമാനിച്ച രാജ്‌ഭവൻ മാർച്ചിന്റെ അന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ചാണ് ഹർത്താൽ. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉൽഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിൽ എത്തുമെന്ന് അറിയിച്ചത്.

എന്നാൽ, രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അതിനിടെ, നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് അവരുടെ തീരുമാനമാണ്. പോലീസ് എൽഡിഎഫ് സർക്കാരിന് കീഴിലാണ്. തനിക്കെതിരെ പ്രതിഷേധം നടത്തുന്നതും സർക്കാരിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവർണർ ചോദിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം പുതുവർഷത്തിൽ ആരംഭിക്കുന്നത്. ജനുവരി 25ന് സമ്മേളനം വിളിക്കാനാണ് സർക്കാർ ആലോചന.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE