ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,505 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,40,470 ആയി. 19,557 പേര്‍ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 99,46,867 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്‌തി നേടിയത്.
നിലവില്‍ 2,43,953 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,49,649 ആയി ഉയര്‍ന്നു.
കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള മഹാരാഷ്‌ട്രയില്‍ 3,282 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 35 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 53,137 സജീവ കേസുകളാണ് ഉള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ മഹാരാഷ്‌ട്രയില്‍ 18,36,999 പേര്‍ രോഗമുക്‌തി നേടുകയും 49,666 പേര്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്‌തു.
അതേസമയം കേരളത്തിലെ സജീവ കേസുകളുടെ എണ്ണം 65,278 ആണ്. ഒരു ദിവസത്തിനിടെ 4,600 പുതിയ കേസുകളും 4,668 രോഗമുക്‌തിയും സംസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു.
ഡെല്‍ഹി ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 424 പുതിയ കോവിഡ് കേസുകളാണ് രാജ്യതലസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 708 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. ഇതുവരെ 6,26,872 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള ഡെല്‍ഹിയില്‍ 5,044 സജീവ കേസുകളാണ് നിലവിലുള്ളത്.
7,35,978 സാമ്പിളുകളുടെ പരിശോധന ഞായറാഴ്‌ച പൂര്‍ത്തിയാക്കി. രാജ്യത്ത് ആകെ 17,56,35,761 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.
Read Also: രാജ്യത്ത് കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല; ഒമാന്‍ ആരോഗ്യ മന്ത്രി







































