രാജ്യത്ത് കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല; ഒമാന്‍ ആരോഗ്യ മന്ത്രി

By Staff Reporter, Malabar News
oman health minister
ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍-സഈദി
Ajwa Travels

മസ്‌കറ്റ്: ഒമാനില്‍ ഇതുവരെ കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍-സഈദി. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആരും ഊഹാപോഹങ്ങള്‍ ശ്രദ്ധിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളോ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്‌തമാക്കി. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍-സഈദി സന്ദര്‍ശിച്ചു.

കഴിഞ്ഞ ഡിസംബര്‍ 27നാണ് ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായത്. എട്ടു ദിവസത്തിനുള്ളില്‍ 7600 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതുവരെ ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇതുവരെ നാലുദശലക്ഷം ജനങ്ങള്‍ക്കാണ് ആഗോള തലത്തില്‍ വാക്‌സിന്‍ നല്‍കിയത്.

Read Also: ഡെൽഹിയിലേക്ക് ഹരിയാനയിലെ കർഷകരുടെ മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE