വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്‌നിക്കിരയായി.
വടകര താലൂക്കില്‍ ഉള്‍പ്പെടുന്ന നാല്‍പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന സ്‌റ്റേഷനറി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ വടകര ഫയര്‍ സ്‌റ്റേഷനിലെ രണ്ട് യൂണിറ്റും സ്‌റ്റേഷന്‍ ഓഫീസര്‍ ബാസിതിന്റെ നേതൃത്വത്തില്‍ നാദാപുരത്തു നിന്നുള്ള ഒരു യൂണിറ്റുമെത്തി രണ്ടു മണിക്കൂർ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ പൂർണമായും അണക്കാൻ ആയത്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.
Malabar News: ഇരിട്ടി പാലം പണി പുരോഗമിക്കുന്നു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം







































