ഇരിട്ടി പാലം പണി പുരോഗമിക്കുന്നു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

By Team Member, Malabar News
iritti news
Representational image
Ajwa Travels

ഇരിട്ടി : നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്നെ ഇരിട്ടി പാലം പണിയും, അതുമൂലമുള്ള നിയന്ത്രണങ്ങളും ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. ഇരിട്ടിയിലെ പുതിയ പാലം പണിയും അതിന്റെ ഭാഗമായി നടത്തുന്ന ജംഗ്ഷന്‍ നവീകരണവും വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കുന്നുണ്ട്. ഒപ്പം തന്നെ ഇപ്പോള്‍ ഉപയോഗത്തിലുള്ള പാലത്തിന്റെ വീതിക്കുറവും ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നതിന് പ്രധാന കാരണമായി.

ദിനംപ്രതി നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കല്ലുമുട്ടി, തന്തോട്, സിറ്റി സെന്റര്‍ വരെയാണ് മിക്കപ്പോഴും വാഹനങ്ങളുടെ നിര നീളുന്നത്. ഇത് മൂലം മണിക്കൂറുകളാണ് വാഹനയാത്രക്കാര്‍ ഇവിടെ കാത്ത് കിടക്കുന്നത്.

ജനുവരി 26ആം തീയതിയോടെ പാലം പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. അത് വരെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി യാത്രാ വാഹനങ്ങള്‍ ഒഴികെയുള്ള ചരക്ക് വാഹനങ്ങള്‍ക്കായി സമാന്തര പാത ക്രമീകരിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്‌തമായി ഉയരുന്നുണ്ട്. ഒപ്പം തന്നെ തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വള്ളിത്തോട് നിന്നും മലയോര ഹൈവേയിലൂടെ മാറ്റി വിടാന്‍ സാധിക്കും. ഇതിനായി അധികൃതര്‍ ബോര്‍ഡുകള്‍ സ്‌ഥാപിച്ച് വാഹനങ്ങള്‍ അത് വഴി കടത്തിവിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.

Read also : പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE