പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി

By Staff Reporter, Malabar News
suicide in jail
Representational Image
Ajwa Travels

കോഴിക്കോട്: പീഡനക്കേസില്‍ അറസ്‍റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെയോടെ കോഴിക്കോട് സബ് ജയിലില്‍ വെച്ചായിരുന്നു സംഭവം.

സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച്‌ സെല്ലിന്റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അസ്വാഭാവിക മരണത്തിന് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും.

പീഡനക്കേസില്‍ പന്തീരാങ്കാവ് പോലീസ് ഞായറാഴ്‌ചയാണ് ഇയാളെ പിടികൂടിയത്. ബീരാന്‍ കോയയുടെ മൃതദേഹം ജയിലില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Malabar News: ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE