ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന്ആശുപത്രി അധികൃതര്‍. വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണെങ്കിലും പള്‍സും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ ആയെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ പ്രണബിന് ചികിത്സക്ക് മുന്നേ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.ഓഗസ്റ്റ് 10 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ്പോസിറ്റീവ് ആകുകയായിരുന്നു. തുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയുണ്ടാകുകയും വൃക്കകളുടെ പ്രവര്‍ത്തത്തില്‍ തകരാറുണ്ടാകുകയും ചെയ്തു.







































