പ്രണബിന്റെ വിയോഗം; ബംഗ്ലാദേശിൽ നാളെ ഔദ്യോഗിക ദുഃഖാചരണം

By Desk Reporter, Malabar News
pranab mukherjee _2020 Sep 01
Ajwa Travels

ധാക്ക: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അയൽ രാജ്യമായ ബംഗ്ലാദേശ് നാളെ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് ബംഗ്ലാദേശിന്റെ ദേശീയ പതാക പകുതി താഴ് ത്തികെട്ടും. പ്രണബ് മുഖർജിയോടുള്ള ആദര സൂചകമായാണ് നടപടി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന തന്റെ അനുശോചന സന്ദേശത്തിൽ പ്രണബ് മുഖർജിയോടൊത്തുള്ള ഓർമ്മകൾ പങ്കുവെച്ചു. ഇന്ത്യക്ക് എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളെയും രാജ്യത്തിനു ഒരു ഉറ്റ സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടതെന്ന് ശൈഖ് ഹസീന പറഞ്ഞു.

” ബംഗ്ലാദേശിന്റെ വിമോചന പോരാട്ടങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന ഉത്തമനായ സുഹൃത്തായിരുന്നു അദ്ദേഹം, ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുന്നതായിരിക്കും “- അവർ വ്യക്തമാക്കി.

ദേശസ്നേഹിയായ, മഹാനായ രാഷ്ട്രീയ നേതാവിനെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടതെന്നും, അദ്ദേഹം എന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായി ജ്വലിച്ചു നിൽക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ശൈഖ് ഹസീന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE