ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 10,064 പുതിയ കോവിഡ് കേസുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,05,81,837 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
17,411 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് രോഗമുക്‌തി നേടിയത്. 1,02,28,753 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡില്‍ നിന്നും മുക്‌തി നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഗമുക്‌തി നിരക്ക് 96.59 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം 24 മണിക്കൂറിനിടെ 137 മരണങ്ങളും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,52,556 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.
നിലവില്‍ 2,00,528 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 68,617 സജീവ കേസുകളുള്ള കേരളമാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്. മഹാരാഷ്‌ട്രയില്‍ 51,887 സജീവ കേസുകളാണുള്ളത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ജനുവരി 18 വരെ 18,78,02,827 സാമ്പിളുകളുടെ പരിശോധനയാണ് രാജ്യത്ത് പൂര്‍ത്തിയാക്കിയത്. ഇതില്‍ 7,09,791 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചു.
Read Also: കോവിഡ് പ്രോട്ടോകോള്‍ ലംഘനം; എറണാകുളം മുന്നില്‍








































