കോവിഡ് പ്രോട്ടോകോള്‍ ലംഘനം; എറണാകുളം മുന്നില്‍

By Staff Reporter, Malabar News
Violation of covid protocol
Representational Image
Ajwa Travels

എറണാകുളം: സംസ്‌ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ല. ഇതിനകം 9148 കേസുകളാണ് 60 പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ ഇരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക അടക്കമുള്ളവയിലാണ് ഇത്രയധികം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

സെക്‌ട്രല്‍ മജിസ്ട്രേറ്റുമാര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ചുമതല നല്‍കിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

അതേസമയം സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇപ്പോള്‍ എറണാകുളം ജില്ലയിലാണ്. ഇന്നലെ എറണാകുളം ജില്ലയില്‍ 574 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്താകെ 3346 പേര്‍ക്ക് ഇന്നലെ പുതുതായി രോഗബാധ റിപ്പോര്‍ട് ചെയ്‌തു.

Read Also: പിറവത്ത് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE