ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,256 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,06,39,684 ആയി. 17,130 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 152 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‍തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 1,85,662 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്ത്യയുടെ സജീവ കേസുകളുടെ എണ്ണം ആകെ റിപ്പോർട് ചെയ്‌ത കേസുകളുടെ 1.78 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 10,300,838 പേർ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തരായി. 96.78 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്‌തി നിരക്ക്. 1,53,184 ആണ് രാജ്യത്തെ ഇതുവരെയുള്ള മരണസംഖ്യ.
കേരളത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സജീവ കേസുകൾ ഉള്ളത്. 70,624 ആണ് കേരളത്തിലെ സജീവ കേസുകളുടെ എണ്ണം. 46,146 സജീവ കേസുകളുള്ള മഹാരാഷ്‌ട്രയാണ് കേരളത്തിന് പിന്നിൽ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ജനുവരി 22 വരെ 19,09,85,119 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 8,37,095 സാമ്പിളുകൾ വെള്ളിയാഴ്‌ച മാത്രം പരിശോധിച്ചു.
ഇന്ത്യയിൽ ഇതുവരെ 13,90,592 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി.
Read Also: കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമായേക്കാം എന്ന് ബോറിസ് ജോണ്‍സണ്‍







































