തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,130 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5771 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5594 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 19 പേർക്കാണ്.
സമ്പര്‍ക്ക രോഗികള്‍ 5228 ഇന്നുണ്ട്. ഉറവിടം അറിയാത്ത 410 രോഗബാധിതരും, 72,392 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 45 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 90.59 ശതമാനമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 84
കണ്ണൂർ: 275
വയനാട്: 193
കോഴിക്കോട്: 584
മലപ്പുറം: 413
പാലക്കാട്: 236
തൃശ്ശൂർ: 424
എറണാകുളം: 784
ആലപ്പുഴ: 432
കോട്ടയം: 522
ഇടുക്കി: 279
പത്തനംതിട്ട: 452
കൊല്ലം: 685
തിരുവനന്തപുരം: 408
സമ്പര്‍ക്ക രോഗികള്‍ 5228 ഇന്നുണ്ട്. ഉറവിടം അറിയാത്ത 410 രോഗബാധിതരും, 72,392 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 45 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 90.59 ശതമാനമാണ്.
ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.87 ആണ്. ഇന്നത്തെ 5771 രോഗബാധിതരില്‍ 88 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. 24 മണിക്കൂറിനിടെ യുകെയിൽ നിന്നും വന്ന 3 ആൾക്കാണ് കോവിഡ് 19 സ്‌ഥിരീകരിച്ചത്. അടുത്തിടെ യുകെയിൽ നിന്നും വന്ന 74 പേർക്കാണ് ഇത് വരെ കോവിഡ് 19 സ്‌ഥിരീകരിച്ചത്. ഇതിൽ ആകെ 10 പേരുടെ ഫലത്തിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണുള്ളത്.
സമ്പര്‍ക്കത്തിലൂടെ 5228 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 64, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 199 പേര്‍ക്കും, കോഴിക്കോട് 567, മലപ്പുറം 394, വയനാട് ജില്ലയില്‍ നിന്നുള്ള 185 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 414 പേര്‍ക്കും, എറണാകുളം 738, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 426 പേര്‍ക്കും, ഇടുക്കി 263, കോട്ടയം 483, കൊല്ലം ജില്ലയില്‍ നിന്നുള്ള 679 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 414, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 313 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5594, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282, എറണാകുളം 792, തൃശൂര്‍ 612, പാലക്കാട് 148, മലപ്പുറം 387, കോഴിക്കോട് 610 വയനാട് 224, കണ്ണൂര്‍ 274, കാസര്‍ഗോഡ് 46. ഇനി ചികിൽസയിലുള്ളത് 72,392. ഇതുവരെ ആകെ 8,35,046 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Most Read: ജനതാദൾ (എസ്) പിളർന്നു; യുഡിഎഫിനൊപ്പം ചേർന്ന് ജോർജ് തോമസ് വിഭാഗം
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3682 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 19 ആണ്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം, പാലക്കാട്, വയനാട് 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,59,221 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
Farmers Protest: കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 08 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 404 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 06 ഹോട്ട് സ്‌പോട്ടുകളാണ്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണത്.
1601 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,14,935 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,03,126. പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 11,809 പേര്‍ ആശുപത്രികളിലുമാണ്.
International News: ഒറ്റ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയെ കടത്തി വെട്ടി സ്‌പേസ് എക്‌സ്








































