ഒറ്റ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയെ കടത്തി വെട്ടി സ്‌പേസ് എക്‌സ്

By News Desk, Malabar News
Space x new record
Representational Image
Ajwa Travels

വാഷിങ്ടൺ: ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒയുടെ റെക്കോർഡ് തകർത്ത് സ്‌പേസ് എക്‌സ്. ഞായറാഴ്‌ച ഫാൽക്കൺ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ചരിത്രം തിരുത്തിയത്.

2017 ഫെബ്രുവരിയിൽ പിഎസ്എൽവി-സി 37 റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ സ്വന്തമാക്കിയ റെക്കോർഡാണ് ഇപ്പോൾ സ്‌പേസ് എക്‌സ് നേടിയിരിക്കുന്നത്. ഇതോടെ ഒരു റോക്കറ്റിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചവരുടെ ക്‌ളബ്ബിൽ ഐഎസ്ആർഒക്കൊപ്പം സ്‌പേസ് എക്‌സും സ്‌ഥാനം പിടിച്ചിരിക്കുകയാണ്.

ട്രാൻസ്‌പോർട്ടർ 1 എന്ന് പേരിട്ട ഈ ദൗത്യം സ്‌പേസ് എക്‌സിന്റെ സ്‌റ്റാർ ലിങ്ക് ഇന്റർനെറ്റ് ശൃംഖലക്കായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിങ് ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്‌ളാനറ്റ് ഉൾപ്പടെയുള്ള ഉപഭോക്‌താക്കൾക്കായി 130 ഉപഗ്രഹങ്ങളും കാലാവസ്‌ഥാ നിരീക്ഷണത്തിന് ചെറിയ റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്ന ഐസിഇഇയുടെ ഉപഗ്രഹവും ഉൾപ്പടെ 143 ഉപഗ്രഹങ്ങളാണ്‌ ബഹിരാകാശത്ത് എത്തിച്ചത്.

ഐഎസ്ആർഒയുടെ മാതൃകയിൽ ചെലവ് കുറഞ്ഞ വിക്ഷേപണത്തിന് സ്‌പേസ് എക്‌സ് 2019ൽ പ്രഖ്യാപിച്ച റെഡ് ഷെയർ പദ്ധതിയിൽ ആദ്യത്തേതാണ് ട്രാൻസ്‌പോർട്ടർ 1 മിഷൻ.

Also Read: അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE