മലപ്പുറം: ഹിന്ദു മതം ഉപേക്ഷിച്ച് പുതിയ മതം രൂപീകരിക്കുന്നുവെന്ന് ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ആദിമാര്‍ഗ മലവാരമെന്ന പേരിലാണ് പുതിയ മതം രൂപീകരിക്കുന്നത്. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അമ്പതോളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്‌ച വൈകീട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ്മ രക്ഷാ ആശ്രമത്തില്‍ പുതിയ മത ആശയത്തിന് തുടക്കമാവുമെന്ന് ബിജു നാരായണ ശർമ്മ പറഞ്ഞു.
ഹിന്ദുത്വം ബ്രാഹ്‌മണ മേധാവിത്വമാണെന്നും സവര്‍ണര്‍ക്കാണ് പ്രധാന്യമെന്നും ഇദ്ദേഹം ആരോപിച്ചു. ഹിന്ദു രാഷ്‌ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഹിന്ദു എന്നത് സംസ്‌കാരമാണെന്നും മതമാണെന്നും പറഞ്ഞ് ആവശ്യത്തിനനുസരിച്ച് തരംതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ തീരുമാനിച്ചതിനാൽ ഇദ്ദേഹം ആക്രമിക്കപ്പെട്ടിരുന്നു.
Read also: കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി






































