കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി

By Syndicated , Malabar News
kerala ncp
Ajwa Travels

കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മാണി സി കാപ്പന്റെ നിലപാട് രാഷ്‌ട്രീയമല്ലെന്നും തീർത്തും വൈകാരികമാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്‌ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തന്റെ തീരുമാനമെന്നും എന്നാൽ എംഎൽഎയായി തുടരുമെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. തന്നോടൊപ്പം സെക്രട്ടറിയും ട്രഷററും ഉൾപ്പടെ എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ ഉണ്ടാകുമെന്നും കോട്ടയത്ത് മാദ്ധ്യമങ്ങളെ കണ്ട് കാപ്പൻ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എകെ ശശീന്ദ്രന്റെ പ്രതികരണം.

Read also: എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE