എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ

By Syndicated , Malabar News
mani c kappan
മാണി സി കാപ്പൻ
Ajwa Travels

കോട്ടയം: എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്‌ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി സി കാപ്പൻ വ്യക്‌തമാക്കി.

ആരുടെ ഭാഗത്ത് നിന്നാണ് ചതി ഉണ്ടായതെന്ന് ആലോചിക്കണം. താൻ എംഎൽഎ സ്‌ഥാനം രാജിവെക്കില്ല. ഒരാൾക്ക് ഒരു രീതി, മറ്റൊരാൾക്ക് മറ്റൊരു നീതി എന്ന നിലയിലാണ് കാര്യങ്ങൾ. പറയുന്ന കാര്യങ്ങളിൽ നീതി വേണമെന്നും മാണി സി കാപ്പൻ പറഞ്ഞു.

സെക്രട്ടറിയും ട്രഷററും ഉൾപ്പടെ എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ തന്നോടൊപ്പം ഉണ്ടാകും. പാലായിൽ ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കും. താൻ യുഡിഎഫിൽ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ കോടതിയിൽ എല്ലാത്തിനും വ്യക്‌തമായ മറുപടി ലഭിക്കുമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെയാണ് എല്‍ഡിഎഫ് വിട്ടുവെന്ന് മാണി സി കാപ്പന്‍ വ്യക്‌തമാക്കിയത്‌. യുഡിഎഫിന്റെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

Read also: വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE