കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്; നിലപാട് അറിയിച്ച് മാണി സി കാപ്പൻ

By News Desk, Malabar News
mani c kappan
മാണി സി കാപ്പൻ
Ajwa Travels

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി കാപ്പൻ. എൻസിപി വിട്ടെങ്കിലും താൻ കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിക്കുകയും ചെയ്‌തു.

കോൺഗ്രസിൽ ചേരണം എന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം ആവശ്യം ആയിരുന്നുവെന്നും അദ്ദേഹത്തിന് കോൺഗ്രസ് പാരമ്പര്യമുള്ള തന്റെ കുടുംബത്തോടുള്ള താൽപര്യം മൂലമാണ് അങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചതെന്നും കാപ്പൻ പറഞ്ഞു. എന്നാൽ, താൻ ഘടകകക്ഷി എന്ന നിലയിൽ മാത്രമേ കോൺഗ്രസിലേക്കുള്ളൂ എന്ന് മാണി സി കാപ്പൻ വ്യക്‌തമാക്കി.

പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിയോടെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിലുള്ള എൻസിപിയെക്കാൾ ശക്‌തമായിരിക്കും പുതിയ പാർട്ടിയെന്ന് കാപ്പൻ പറയുന്നു. യുഡിഎഫിന്റെ ഔദ്യോഗിക പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും ഒന്നിലധികം സീറ്റുകൾ ആവശ്യപ്പെടുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

Also Read: ആൾക്കൂട്ടം കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE