വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

By Team Member, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വിവിധ വികസന പദ്ധതികളുടെ സമർപ്പണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിലെത്തുന്നത്. ഏകദേശം 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളാണ് ഇന്ന് സമർപ്പണത്തിനായി ഒരുങ്ങിയിട്ടുള്ളത്.

പൊതുമേഖലാ സ്‌ഥാപനങ്ങളായ ബിപിസിഎൽ കൊച്ചി റിഫൈനറി, കൊച്ചി പോർട്ട് ട്രസ്‌റ്റ്, ഷിപ്‍യാഡ്, ഫാക്‌ട് എന്നീ വികസന പദ്ധതികളുടെ സമർപ്പണത്തിനായി കൊച്ചിയിലെത്തുന്ന അദ്ദേഹം ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സൗകര്യവും, കോവിഡ് പശ്‌ചാത്തലവും കണക്കിലെടുത്ത് എല്ലാ പദ്ധതികളുടെയും ഉൽഘാടനം ഒറ്റ ചടങ്ങായി കൊച്ചിൻ റിഫൈനറി പരിസരത്താണ് നടക്കുന്നത്.

ഇന്ന് ഉച്ച കഴിഞ്ഞ് 2.45ന് ചെന്നൈയിൽ നിന്നും കൊച്ചിയിലെ നാവിക സേന ആസ്‌ഥാനത്ത് എത്തും. തുടർന്ന് അവിടെ നിന്നും ഹെലികോപ്റ്ററിലും, തുടർന്ന് റോഡ് മാർഗവും സഞ്ചരിച്ചാണ് അദ്ദേഹം ഉൽഘാടന വേദിയായ അമ്പലമേട് കുഴിക്കാട് വിഎച്ച്എസ്‌സി സ്‌കൂൾ(റിഫൈനറിക്കു സമീപം) ഗ്രൗണ്ടിലെത്തുന്നത്. വൈകുന്നേരം 3.30നാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ചടങ്ങുകൾ ഏകദേശം മണിക്കൂർ നീളും.

Read also : വണ്ടൂരിലെ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE