കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി.
തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു, പക്ഷേ എന്തിനാണ് ജില്ലകൾ വിഭജിച്ചതെന്ന് മമതാ ബാനർജി ചോദിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ശക്‌തി കേന്ദ്രമായ സൗത്ത് 24 പർഗനാസിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
മോദിയുടേയും അമിത് ഷായുടേയും സൗകര്യാർഥമാണോ ഇതെന്നാണ് മമതയുടെ ചോദ്യം. പശ്‌ചിമ ബംഗാളിനെ സ്വന്തം സംസ്‌ഥാനമായി കാണണമെന്നും ബിജെപിയുടെ കണ്ണിലൂടെ കാണരുതെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
പശ്‌ചിമ ബംഗാളിൽ എട്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുന്നത്.







































