കോൺഗ്രസ് തയ്യാറെങ്കിൽ ടിഎംസി സഖ്യത്തിൽ ചേരാം; മമതാ ബാനർജി

By Syndicated , Malabar News
Mamata_Banerjee
Ajwa Travels

കൊൽക്കത്ത: ബിജെപിയുടെ പരാജയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ തൃണമൂൽ കോൺഗ്രസിനോടൊപ്പം​ സഖ്യത്തിൽ ചേരണമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗോവയിൽ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ, തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയല്ലെന്നും സാമുദായിക സൗഹാർദ്ദം പ്രോൽസാഹിപ്പിക്കുന്ന പാർട്ടിയാണെന്നും വിശദീകരിച്ചു കൊണ്ടായിരുന്നു മമതയുടെ മുന്നറിയിപ്പ്.

‘ബിജെപിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെ ശബ്‌ദിക്കാൻ കഴിയാതെ ഒന്നും ചെയ്യാതെ ഒരു മന്ദബുദ്ധിയായ ജമീന്ദാറിനെ പോലെയാണ് കോൺഗ്രസ് പാർട്ടി പെരുമാറുന്നത്. പക്ഷെ കോൺഗ്രസിനെതിരെ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’,- മമത പറഞ്ഞു. കോൺഗ്രസ്‌ ടിഎംസിയോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് ചെയ്യുകയാണ് വേണ്ടതെന്നും നിങ്ങൾ അത് ചെയ്‌തില്ലെങ്കിൽ മറ്റാരും ചെയ്യില്ലെന്നും മമത കൂട്ടിച്ചേർത്തു.

Read also: മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE