രാഹുലിന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മുഖ്യമന്ത്രിക്ക് സമനില തെറ്റി; കെസി വേണുഗോപാൽ

By Desk Reporter, Malabar News
kc-venugopal
കെ​സി വേ​ണു​ഗോ​പാ​ൽ
Ajwa Travels

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുക ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഹുൽ നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ സമരപന്തലിൽ എത്തിയതും കടലിൽ പോയതും മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ മോശക്കാരനാക്കുന്ന ബിജെപി തന്ത്രം സിപിഎമ്മും പുറത്തെടുക്കുകയാണ്. നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ട്രാക്‌ടർ റാലി നടത്തിയത് പിണറായിയെ അസ്വസ്‌ഥപ്പെടുത്തുന്നത് എന്തിനാണെന്നും കെസി വേണുഗോപാൽ ചോദിച്ചു.

രാഹുൽ ഗാന്ധി കേരളത്തെ പുകഴ്‌ത്തി പറഞ്ഞാൽ അത് വടക്കേ ഇന്ത്യക്കാർക്ക് എതിരാകുന്നത് എങ്ങിനെയാണ്? കേരളം ഇന്ത്യയിലല്ലേ? കേരള വിരുദ്ധ വികാരമുള്ളവരാണ് എതിർ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്‌ജമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലാടിസ്‌ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയ സാധ്യത നോക്കിയായിരിക്കും സ്‌ഥാനാർഥികളെ നിർത്തുക. പുതുമുഖങ്ങൾക്ക് പരിഗണന നൽകും. മാർച്ച് ആദ്യവാരത്തോടെ സ്‌ഥാനാർഥി നിർണയം പൂർത്തിയാക്കും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read:  ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത വിമാന യാത്രക്കാർക്ക് ഇളവ് നൽകാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE