ന്യൂയോര്‍ക്ക്: ലോകത്ത് 11 കോടി 46 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്യപ്പെട്ടതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 9 കോടിയലധികം പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
അതേസമയം ഇതുവരെയായി ലോകത്ത് കോവിഡ് മൂലം മരണപ്പെട്ടത് 25.42 ലക്ഷം പേരാണ്.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്‌ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.
യുഎസില്‍ 2.92 കോടി പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 5.25 ലക്ഷം പേര്‍ മരണപ്പെട്ടപ്പോൾ 1.96 കോടി പേര്‍ സുഖംപ്രാപിച്ചു.
ഇന്ത്യയിലാകട്ടെ 1.11 കോടി പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. 1.07 കോടി പേര്‍ രോഗമുക്‌തി നേടുകയും 1.57 ലക്ഷം പേർ മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് നിലവില്‍ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1.65 ലക്ഷമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
ബ്രസീൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 1.05 കോടി രോഗബാധിതരാണ് രാജ്യത്തുള്ളത്. 2.55 ലക്ഷം പേര്‍ക്ക് ഇതുവരെ ജീവൻ നഷ്‌ടമായപ്പോൾ 94 ലക്ഷത്തിലധികം പേർ രാജ്യത്ത് രോഗമുക്‌തിയും നേടിയിട്ടുണ്ട്.






































