ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഡിഎഎംകെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. എഐഡിഎഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ പളനിസ്വാമിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററായ ഒ പനീർസെൽവവും ഞായറാഴ്‌ച രാത്രി വൈകീട്ട് ചെന്നൈയിലെ ഹോട്ടലിൽ അമിത് ഷായെ സന്ദർശിച്ചു. പത്ത് മണിക്ക് ആരംഭിച്ച ചർച്ചകൾ അർധരാത്രിയോളം നീണ്ടു നിന്നതായാണ് വിവരം.
തിരഞ്ഞെടുപ്പ് റാലിക്കായാണ് അമിത് ഷാ നേരത്തെ തമിഴ്‌നാട്ടിൽ എത്തിയത്. തുടക്കത്തിൽ 21 സീറ്റുകൾ എഐഎഡിഎംകെ വാഗ്‌ദാനം ചെയ്‌തുവെന്നും, എന്നാൽ ബിജെപി 33 സീറ്റുകൾ ആവശ്യപ്പെട്ടതായുമാണ് സൂചനകൾ. ചർച്ച അവസാനിച്ചതായും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും ബിജെപി നേതാവ് എൽ മുരുകൻ പറഞ്ഞു. 2016ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 234 ൽ 136 സീറ്റുകൾ എഐഎഡിഎംകെ നേടിയിരുന്നു. ഏപ്രിൽ 6ന് തമിഴ്‌നാട്ടിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read Also: പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു