എഐഎഡിഎംകെ നേതാക്കൾ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി

By Staff Reporter, Malabar News
tamilnadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഡിഎഎംകെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. എഐഡിഎഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ പളനിസ്വാമിയും പാർട്ടിയുടെ കോ-ഓർഡിനേറ്ററായ ഒ പനീർസെൽവവും ഞായറാഴ്‌ച രാത്രി വൈകീട്ട് ചെന്നൈയിലെ ഹോട്ടലിൽ അമിത് ഷായെ സന്ദർശിച്ചു. പത്ത് മണിക്ക് ആരംഭിച്ച ചർച്ചകൾ അർധരാത്രിയോളം നീണ്ടു നിന്നതായാണ് വിവരം.

തിരഞ്ഞെടുപ്പ് റാലിക്കായാണ് അമിത് ഷാ നേരത്തെ തമിഴ്‌നാട്ടിൽ എത്തിയത്. തുടക്കത്തിൽ 21 സീറ്റുകൾ എഐഎഡിഎംകെ വാഗ്‌ദാനം ചെയ്‌തുവെന്നും, എന്നാൽ ബിജെപി 33 സീറ്റുകൾ ആവശ്യപ്പെട്ടതായുമാണ് സൂചനകൾ. ചർച്ച അവസാനിച്ചതായും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും ബിജെപി നേതാവ് എൽ മുരുകൻ പറഞ്ഞു. 2016ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 234136 സീറ്റുകൾ എഐഎഡിഎംകെ നേടിയിരുന്നു. ഏപ്രിൽ 6ന് തമിഴ്‌നാട്ടിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read Also: പ്രധാനമന്ത്രി ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE