കോഴിക്കോട്: മാഹിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഒരാൾ അറസ്‌റ്റിൽ. വടകര മണിയൂർ സ്വദേശി കുഴിപറമ്പത്ത് വീട്ടിൽ സുനിലാണ്(46) അറസ്‌റ്റിലായത്. ഇയാളിൽ നിന്നും 30 കുപ്പി വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ സ്വകാര്യ ആശുപത്രി പരിസരത്ത് വാഹന പരിശോധനക്കിടെയാണ് വ്യാജ മദ്യം പിടികൂടിയത്. വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. 180 മില്ലി ലിറ്ററിന്റെ 30 കുപ്പി മദ്യമാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.
Malabar News: കണ്ണൂരിൽ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനം








































