അനധികൃത മദ്യക്കടത്ത്; 350 കുപ്പി വിദേശമദ്യം പിടികൂടി

By Team Member, Malabar News
Order to stop sale of foreign made liquor in the state
Rep. Image
Ajwa Travels

തൃശൂർ: ജില്ലയിലെ ചാലക്കുടി കോടതി ജംഗ്‌ഷനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശമദ്യം പിടികൂടി. 350 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. തുടർന്ന് മാഹി സ്വദേശിയായ രാജേഷ് എന്നയാളെ പോലീസ് പിടികൂടി.

പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മദ്യം സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു വിൽപന നടത്തുകയാണ് ഇയാളുടെ രീതി. ഇതേ രീതിയിൽ ഇയാൾ നിരവധി തവണ മദ്യം കടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.

Read also: മൽസ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌ത്‌ സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE