വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest-pocso case-wayanad
Representational Image
Ajwa Travels

മലപ്പുറം: വിദേശ മദ്യവുമായി യുവാക്കൾ അറസ്‌റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വദേശി രമേശ് ബാബു, ഉള്ളാട് സ്വദേശി ജിതേഷ് എന്നിവരാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പൂക്കോട്ടുംപാടം പോലീസ് അമരമ്പലം സൗത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഓട്ടോറിക്ഷയുടെ പാസഞ്ചർ സീറ്റിന് പുറകുവശം അടുക്കി വെച്ച നിലയിൽ അര ലിറ്ററിന്റെ ഒരേ ബ്രാൻഡിൽപ്പെട്ട 84 മദ്യക്കുപ്പികളാണ് പോലീസ് പിടിച്ചെടുത്തത്.

മലപ്പുറത്തെ സ്വകാര്യ മദ്യവിൽപന ശാലയിൽ നിന്ന് പ്രതികൾ പല തവണകളായിട്ടാണ് മദ്യം ശേഖരിച്ചതെന്ന് പോലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് മലയോര മേഖലയിലെ മദ്യവിൽപന ശാലകൾ അടച്ചിട്ടത് മുതലെടുക്കാൻ വേണ്ടിയാണ് പ്രതികൾ വൻതോതിൽ മദ്യം കടത്തിയതെന്നും പോലീസ് അറിയിച്ചു.

പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

Malabar News: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ ബിസ്‌കറ്റ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE