ഭീമ കൊറേഗാവ്; ഗൗതം നവലഖയുടെ ഹരജിയിൽ എൻഐക്ക് സുപ്രീം കോടതി നോട്ടീസ്

By News Desk, Malabar News
Bhima Koregaon; Supreme Court issues notice to NI on Gautam Navalkha's petition
Ajwa Travels

ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഈ മാസം 15ന് മുൻപ് നിലപാട് അറിയിക്കണമെന്നാണ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവലഖയുടെ ഹരജിയിലെ ആവശ്യം. 2017 ഡിസംബർ 31ന് പൂനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് ഗൗതം നവലഖക്കെതിരെയുള്ള കേസ്.

അതേസമയം, ഫെബ്രുവരി 22ന് ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മോശം ആരോഗ്യാവസ്‌ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Also Read: വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസ്‌ രാജി വെക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE