അബുദാബി: ഈ മാസം 19ന് തുടങ്ങുന്ന ഡ്രീം11 ഐപിഎല്‍ 2020തിന്റെ വിശദമായ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യമത്സരം. അബുദാബിയിലാണ് ഇരുടീമുകളും തമ്മില്‍ മാറ്റുരക്കുക. ഇന്ത്യന്‍ സമയം വൈകുന്നേരം 4നാണ് ആദ്യമത്സരങ്ങള്‍. രണ്ടാം മത്സരങ്ങള്‍ രാത്രി 8നും നടക്കും. ഐപിഎല്ലിന്റെ 24 മത്സരങ്ങള്‍ക്ക് ദുബായിയും, 20 കളികള്‍ക്ക് അബുദാബിയും വേദിയാകും. ഷാര്‍ജയില്‍ വെച്ച് 12 കളികളാണ് നടക്കുക.
ഐപിഎല്‍ ആദ്യ സീസണിനുശേഷം, ഇതാദ്യമായാണ് ടൂര്‍ണമെന്റ് യുഎഇയില്‍ വെച്ച് നടത്തുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ യുഎഇയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
വിശദമായ മത്സരക്രമം കാണുന്നതിന്, https://www.iplt20.com/schedule ക്ലിക്ക് ചെയ്യുക.







































