ഐപിഎല്‍ വാതുവെപ്പ്; 8 പേര്‍ അറസ്റ്റില്‍

By Trainee Reporter, Malabar News
Malabar News_ betting in cricket- ipl
Representational image
Ajwa Travels

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ 8 പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍, സന്ദീപ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. ദോഹയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലുള്ള കളിയുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. വാതുവെപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിടെയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. 8 മൊബൈല്‍ ഫോണുകളും ഒരു ടെലിവിഷനും 8,000 രൂപയും ഇവരുടെ കൈവശം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. 3 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read also: ഐപിഎല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ നാലുപേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE