ഐപിഎല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ നാലുപേര്‍ പിടിയില്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയ നാലുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തു. ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയത്. ഇവരില്‍ നിന്ന് 4.91 ലക്ഷം രൂപയും സിസിബി പിടികൂടി.

ഐപിഎല്ലുമായി ബന്ധപ്പെട്ട് മൂന്ന് വാതുവെപ്പുകള്‍ കൂടി സിസിബി കണ്ടെത്തിയതായും ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ വഴിയാണ് വാതുവെപ്പ് നടന്നതെന്നും ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ ട്വീറ്റ് ചെയ്‌തു.

ലോട്ടസ്ബുക്ക്, ക്രിക്ക് 365 ഡേ, ഫാല്‍ക്കണ്‍ തുടങ്ങിയ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയതെന്നും പാട്ടീല്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

പുട്ടനെഹള്ളി, കൊണനകുണ്ടെ, ബ്യതരയാനപുര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സിസിബി റെയ്ഡ് നടത്തിയത്. അറസ്റ്റിലായ നാലുപേരില്‍ നിന്ന് 4.91 ലക്ഷം രൂപയും ആറ് മൊബൈല്‍ ഫോണുകളുമാണ് സിസിബി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

Read Also: വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എ യിലേക്കെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE