ദിസ്‌പൂർ: അസം തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിജെപി മന്ത്രി സും റോങ്ക്‌ഹാങ്കാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസം ഖനന-വികസന മന്ത്രിയാണ് സും റോങ്ക്ഹാങ്ക്.
തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ചില വ്യക്‌തികളുടെ താൽപര്യമാണ്. ചുമതല നിര്‍വഹിച്ചിട്ടും മാറ്റിനിര്‍ത്തിയത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും സും പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങിന്റെ സാന്നിധ്യത്തിലാണ് സും റോങ്ക്‌ഹാങ്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ ദിഫു മണ്ഡലത്തെ പ്രതിനിധീകരിച്ച സുമിനെ വീണ്ടും മൽസരിപ്പിക്കാനാണ് കോണ്‍ഗ്രസ് ധാരണ. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
Also Read: സ്‌ഥാനാർഥി നിർണയത്തിൽ അതൃപ്‌തി; വിജയൻ തോമസ് രാജിവെച്ചു