തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ. കെവി തോമസ്, കെസി ജോസഫ്, എംഎം ഹസൻ, പാലോളി രവി, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, കെ ബാബു, കെസി റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്ക്രീനിങ് കമ്മിറ്റിയെ സമീപിച്ചത്.
നിർണായക പോരാട്ടത്തിൽ വിജയമുറപ്പിക്കാൻ ഇക്കുറി കൂടി മൽസരിക്കാൻ തയാറാണെന്ന് നേതാക്കൾ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ എച്ച്കെ പാട്ടീലിനെ അറിയിച്ചു. സുപ്രധാന തിരഞ്ഞെടുപ്പായതിനാൽ വിജയം മാനദണ്ഡമാകണം. അതിനാൽ തങ്ങളുടെ സാന്നിധ്യം ആവശ്യവുമാണെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. എന്നാൽ 50 ശതമാനം പുതുമുഖങ്ങൾ വേണമെന്നാണ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുള്ള തീരുമാനം.
Read also: വിനോദിനി ബാലകൃഷ്ണനെ ഇന്ന് ചോദ്യം ചെയ്യും







































