നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ

By Trainee Reporter, Malabar News
congress
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ. കെവി തോമസ്, കെസി ജോസഫ്, എംഎം ഹസൻ, പാലോളി രവി, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, കെ ബാബു, കെസി റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്‌ക്രീനിങ് കമ്മിറ്റിയെ സമീപിച്ചത്.

നിർണായക പോരാട്ടത്തിൽ വിജയമുറപ്പിക്കാൻ ഇക്കുറി കൂടി മൽസരിക്കാൻ തയാറാണെന്ന് നേതാക്കൾ സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ എച്ച്കെ പാട്ടീലിനെ അറിയിച്ചു. സുപ്രധാന തിരഞ്ഞെടുപ്പായതിനാൽ വിജയം മാനദണ്ഡമാകണം. അതിനാൽ തങ്ങളുടെ സാന്നിധ്യം ആവശ്യവുമാണെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. എന്നാൽ 50 ശതമാനം പുതുമുഖങ്ങൾ വേണമെന്നാണ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുള്ള തീരുമാനം.

Read also: വിനോദിനി ബാലകൃഷ്‌ണനെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE