ഡെറാഡൂൺ: ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തിരത്ത് സിങ് റാവത്ത് സത്യപ്രതിജ്‌ഞ ചെയ്‌തു.
ഉത്തരാഖണ്ഡിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഗദ്വാളിൽ നിന്നുള്ള ലോകസഭാ അംഗമായ തിരത്ത് സിങ്. 2007ൽ ഉത്തരാഖണ്ഡ് സംസ്‌ഥാന ജനറൽ സെക്രട്ടറിയായും പിന്നീട് സംസ്‌ഥാന ചീഫ് ഇലക്‌ടറൽ ഓഫീസർ, സംസ്‌ഥാന അംഗത്വ മേധാവി എന്നീ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012ൽ എംഎൽഎ ആയ റാവത്ത് 2013 മുതൽ 2015 വരെ ബിജെപി സംസ്‌ഥാന അധ്യക്ഷനായും പ്രവർത്തിച്ചു.
ആർഎസ്എസിന്റെ ശക്‌തമായ പിന്തുണയും സംഘടനാ അനുഭവ സമ്പത്തുമാണ് തിരത്ത് സിങ് റാവത്തിനെ തുണച്ചത്. അതേസമയം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്‌ജമാക്കുകയാണ് പുതിയ മുഖ്യമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ തുടരുന്നതിനിടെ ആയിരുന്നു ത്രിവേന്ദ്ര സിങ് റാവത്തിന്റെ രാജി. ഭരണകക്ഷിയായ ബിജെപിയില്‍ കലാപങ്ങള്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം റാവത്ത് ഡെല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ കണ്ടിരുന്നു. മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്‌ടമായെന്നാണ് മന്ത്രിമാരും എംഎല്‍എമാരും മുറവിളി കൂട്ടിയിരുന്നത്.
Read Also: പിസി ചാക്കോയുടെ രാജി; താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല; വിഎം സുധീരൻ






































