അധികാരമേറ്റാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; ബിജെപി

By News Desk, Malabar News
Pushkar Singh Dhami  
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി
Ajwa Travels

ഡെറാഡൂൺ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വാഗ്‌ദാനങ്ങളുമായി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്‌ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ധാമി പറഞ്ഞു. ബിജെപി പുതിയ മന്ത്രിസഭ രൂപീകരിച്ചാൽ ഉടൻ തന്നെ വ്യക്‌തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാനുള്ള ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നാണ് ധാമിയുടെ പ്രഖ്യാപനം.

ഭരണഘടനക്ക് രൂപം നൽകിയവരുടെയും ഭരണഘടനയുടെ ആത്‌മാവിനെ ദൃഢമാക്കിയവരുടെയും സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാകുന്നതോടെ സംസ്‌ഥാനത്തെ എല്ലാവർക്കും തുല്യ നീതി ലഭിക്കും. ലിംഗ സമത്വം, സാമൂഹിക സൗഹാർദം എന്നിവ ശക്‌തിപ്പെടുത്താൻ ഏകീകൃത സിവിൽ കോഡ് സഹായിക്കുമെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു.

കർണാടകയിൽ ഹിജാബ് വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപിയുടെ ഏകീകൃത സിവിൽ കോഡ് വാഗ്‌ദാനമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഏകീകൃത സിവിൽ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത് പാർലമെന്റിലും സമൂഹത്തിലും ചർച്ച ചെയ്യണമെന്നും നേരത്തെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരാമർശിച്ചിരുന്നു.

അതേസമയം, ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കും. വാശിയേറിയ മൽസരമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.

Also Read: സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE