മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം; സംസ്‌ഥാനം ഏക സിവിൽ കോഡിലേക്ക്

അസമിൽ ഇനി സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്‌റ്റർ ചെയ്യാനാവുക.

By Trainee Reporter, Malabar News
Himanta Biswa Sharma
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
Ajwa Travels

ന്യൂഡെൽഹി: മുസ്‌ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.

മുസ്‌ലിം പെൺകുട്ടികൾക്ക് 18 വയസാകുന്നതിന് മുൻപ് വിവാഹം രജിസ്‌റ്റർ ചെയ്യാൻ നൽകിയിരുന്ന വ്യവസ്‌ഥ അടക്കമാണ് റദ്ദാക്കിയത്. മുസ്‌ലിം വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18ഉം 21ഉം ആകും. പുതിയ തീരുമാനത്തോടെ, അസമിൽ ഇനി സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്‌റ്റർ ചെയ്യാനാവുക.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു. മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്‌റ്റർ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണർക്കും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ അസം മുസ്‌ലിം വിവാഹ- വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കപ്പെടും. ഇതോടെ വിവാഹവും വിവാഹ മോചനവും സ്‌പെഷ്യൽ മാര്യേജ് ആക്‌ടിന്റെ പരിധിയിലായിരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഈ തീരുമാനത്തിലൂടെ സംസ്‌ഥാനത്ത്‌ ശൈശവ വിവാഹത്തിന് എതിരെയുള്ള നടപടി കൂടിയാണ് ഉണ്ടാവുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡിലേക്ക് കടക്കാനുള്ള ആദ്യ ചുവടുവെപ്പാണ് അസം സർക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിലയിരുത്തൽ. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE