തിരുവനന്തപുരം: നേമത്ത് ഉമ്മൻ ചാണ്ടിയല്ല അമിത് ഷാ വന്നാലും എല്‍ഡിഎഫ് ജയിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. നേമത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി ശിവന്‍കുട്ടി ആയതിനാലാണ് അവിടെ മൽസരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചത് എന്നും കോടിയേരി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേമത്ത് മൽസരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. മുൻപ് തിരുവനന്തപുരം ലോക്‌സഭയിൽ കെ കരുണാകരനെ പരാജയപ്പെടുത്തിയവരാണ് എൽഡിഎഫ്. ഉമ്മൻ ചാണ്ടിക്ക് നേമത്തെ കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധിയെയും കോടിയേരി വിമർശിച്ചു. കേരളം ഗുജറാത്ത് ആക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ ബിജെപിയെ രാഹുല്‍ ഗാന്ധി നേരിടുന്നത് കടലില്‍ ചാടിയാണോ എന്നും കോടിയേരി ചോദിച്ചു. ഇത്തരം കോപ്രായങ്ങളിലൂടെ ആണോ രാഹുല്‍ ബിജെപിയെ നേരിടാൻ ഒരുങ്ങുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ ചോദിച്ചു.
Also Read: നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും


































